നഗരസഭയിലെ ആക്രി സാധനങ്ങൾ വിൽപ്പന നടത്തിയതിൽ ക്രമക്കേടുകൾ കണ്ടെത്തിയതിന് തുടർന്ന് മാസങ്ങൾക്ക് മുമ്പ് നഗരസഭ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യേറ്റവും നടന്നിരുന്നു. തുടർന്ന് ചെയർപേഴ്സൺ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ കുറ്റാരോപിതനായ ഉദ്യോഗസ്ഥരെ ഉള്ള നടപടി മനപ്പൂർവ്വം വൈകിപ്പിക്കുകയാണെന്നും വിഷയത്തിൽ ഭരണപക്ഷം ഒളിച്ചുകളി നടത്തുകയാണ് എന്നും പ്രതിപക്ഷ കൗൺസിലർ സി വി ഗിരീശൻ ആരോപിച്ചു. അടുത്ത കൗൺസിലിന് മുൻപ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തില്ലെങ്കിൽ ഉന്നതധികാരികൾക്ക് പരാതി നൽകാനാണ് പ്രതിപക്ഷ അംഗങ്ങളുടെ തീരുമാനം. നടപടിക്രമങ്ങൾക്ക് അനുസരിച്ച് മാത്രമേ കുറ്റാരോപിതനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് വൈസ് പ്രസിഡന്റ് നിലപാടെടുത്തതോടെ അംഗങ്ങൾ തമ്മിൽ വാക്കേറ്റം നടന്നു.
Government and opposition councilors clash over a controversial issue: Controversy flares up at Thaliparamba Municipal Council meeting